ചക്കിട്ടപ്പാറയിലെ വന്യമൃഗശല്യം പരിഹരിക്കാനുള്ള നടപടി ഉടന്‍: മന്ത്രി ടി പി രാമകൃഷ്ണൻ
മയക്കുവെടി വെക്കേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കും. ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനിൽക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.